തളിക്കുളം: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് വിദ്യാർത്ഥികൾ പച്ചക്കറി വിളവെടുത്ത് ഉച്ചഭക്ഷണത്തിനു നൽകി. സ്‌കൂൾ പച്ചക്കറി തോട്ടത്തിൽ നട്ടു വളർത്തിയ വെണ്ട, വഴുതന, പപ്പായ, പച്ചമുളക്, പച്ചക്കായ എന്നിവയാണ് വിളവെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക കെയടി വസന്തകുമാരി അദ്ധ്യക്ഷയായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രസന്ന, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ജി. ഷൈനി, കാർഷിക ക്ലബ് കോ- ഓർഡിനേറ്റർ കെ.എൽ. മനോഹിത്ത്, അദ്ധ്യാപകരായ എം.കെ. ലത, ജാസ്മിൻ വി.എച്ച്, കെ.ജെ. പ്രേംകുമാർ, പി.ഡി. ദിനേശ് എന്നിവർ നേതൃത്വം നൽകി. കൃഷി ഓഫീസർ എ.ടി ഗ്രേസി ക്‌ളാസെടുത്തു.