ചേർപ്പ്: ലെറ്റ്‌സ് സ്‌മൈൽ ഇറ്റ്‌സ് ചാരിറ്റി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ജില്ലാ കാമ്പസ് അസംബ്ലിയുടെ തൃശൂർ ജില്ലാ കാമ്പസ് അസംബ്ലി നാളെ മുത്തുള്ളിയാൽ സാം പാലസിൽ നടക്കും സ്വാഗതസംഘം ചെയർമാൻ പി.എം. നൗഫൽ തങ്ങൾ പതാക ഉയർത്തും. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് യു.എം. ഷിഹാബ് സഖാഫി അദ്ധ്യക്ഷനാകുന്ന പരിപാടി കെ.എഫ്.ആർ.ഐ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് ഉദ്ഘാടനം ചെയ്യും.