കുന്നംകുളം: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി അയ്‌നൂർ സെന്ററിൽ അഗ്‌നിസാക്ഷ്യ പ്രതിഷേധം സംഘടിപ്പിച്ചു. ആലപ്പുഴയിലെ കരിങ്ങാലി പുഞ്ചയിൽ സർവെ നടത്താനെത്തിയ കെ.റെയിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധമറിയിച്ച സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് അഗ്‌നിസാക്ഷ്യ പ്രതിഷേധം നടത്തിയത്. മേഖലാ കൺവീനർ സി.ആർ. ഉണ്ണിക്കൃഷ്ണൻ, എ.എൻ. ചന്ദ്രൻ, ദയാനന്ദൻ കെ.വി, പി.എം.അശ്‌റഫ്, ജയപ്രകാശ്.കെ.ആർ, അർജുനൻ കെ.ഐ, കേശവൻ എന്നിവർ സംസാരിച്ചു.