police-
പൊലീസ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എ.സി. മൊയ്തീൻ എം.എൽ.എ വിലയിരുത്തുന്നു.


കുന്നംകുളം: ഹൈടെക് പൊലീസ് സ്റ്റേഷൻ ഈ മാസം 15ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എ.സി.മൊയ്തീൻ എം.എൽ.എ പറഞ്ഞു. നിർമ്മാണ പ്രവർത്തികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാർക്ക് പുറമെ സ്റ്റേഷനിലെത്തുന്ന കുട്ടികൾക്കും അമ്മമാർക്കും വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള ടോയ്‌ലറ്റ് സംവിധാനമൊരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി ആർ.ആദിത്യ ഐ.പി.എസ്, നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, കുന്നംകുളം എ.സി.പി. ടി. എസ്.സിനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു.