
ചാലക്കുടി: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ 64ാം ജന്മദിനം ചാലക്കുടി ഗായത്രി ആശ്രമത്തിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ശാന്തിഹോമം, പാദപൂജ, ജന്മദിന സമ്മേളനം എന്നിവ നടന്നു. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് ശാന്തി ഹോമത്തിന് നേതൃത്വം വഹിച്ചു. സ്വാമി ധർമ്മവ്രതൻ, കമലാസനൻ ശാന്തി, ശിശുപാലൻ ശാന്തി എന്നിവരും കർമ്മങ്ങളിൽ പങ്കെടുത്തു. പിന്നീട് സ്വാമികളുടെ പാദപൂജ ചടങ്ങുമുണ്ടായി.
മുഴുവൻ ശ്രീനാരായണീയർക്കും അതിഥികൾക്കും സ്വാമിജി പ്രസാദം നൽകി. സാമികൾ കേക്ക് മുറിച്ചു. ജന്മദിന സമ്മേളനം ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡൽഹി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ അദ്ധ്യക്ഷനായി. ചാലക്കുടിയിൽ ശ്രീനാരായണ സ്‌ക്വയർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വാർഡ് കൗൺസിലർ വി.ജെ. ജോജി അനുവാദകനും ടി.കെ. സന്തോഷ് അവതാരകനുമായി. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, എം.കെ. സുനിൽ, നാരായണ ഭക്ത പ്രസാദ്, ഗോകുൽദാസ് ശാന്തികൾ, ജയപാലൻ അങ്കമാലി, എ.കെ. സുഗതൻ, കെ.സി. ഇന്ദ്രസേനൻ, മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു, ബാബുറാം, കെ.ജി. രവി തുടങ്ങിയവർ പ്രസംഗിച്ചു.