കൊടുങ്ങല്ലൂർ: ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ ബി.ആർ.സി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ, അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങളുമായി അവരുടെ വീടുകൾ സന്ദർശിച്ചു. ഭിന്നശേഷിദിനമായ ഇന്നലെ കൊടുങ്ങല്ലൂർ ബി.ആർ.സിയിൽ ഇതിന്റെ സമ്മാനദാനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. തെറാപ്പി ഉദ്ഘാടനം സൈക്കോ തെറാപ്പിസ്റ്റ് അസ്‌ലഹ നിർവഹിച്ചു. സിംല അദ്ധ്യക്ഷയായി. എ.ഇ.ഒ ദിനകരൻ, അഖിൽ കവലയൂർ, പി.കെ. മൂസ, സി.എ. നസീർ, തുളസി ടീച്ചർ എന്നിവർ പ്രസംഗിച്ചു.