ചേലക്കര: കാർഡ് ബോർഡും ചണച്ചാക്കും തുണിയും കൊണ്ട് തിരുവില്വാമല സ്വദേശി സുരേഷ് ബാബു ഒരുക്കിയ ഉപ്പ് സത്യഗ്രഹത്തിന്റെ പുനരാവിഷ്‌കാരം കൗതുക കാഴ്ച ആകുന്നു. തിരുവില്വാമല ടൗണിലാണ് തിരുവില്വാമല സ്വദേശി സുരേഷ് ബാബു ഉപ്പ് സത്യഗ്രഹത്തെ പുനരാവിഷ്‌കരിച്ചത്. ചണചാക്കും കാർഡ്‌ബോർഡും കൊണ്ട് നിർമ്മിച്ച ഉപ്പ് സത്യഗ്രഹത്തിന്റെ രൂപം യാത്രികർക്ക് കൗതുക കാഴ്ചയാണ്. കോൺഗ്രസ് പ്രവർത്തകരുടെ ഏകദിന പഠന ശിൽപശാലയുടെ ഭാഗമായാണ് സുരേഷ്ബാബു ഉപ്പ് സത്യഗ്രഹം പുനരാവിഷ്‌കരിച്ചത്. നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ സുരേഷ് ബാബു അഹിംസയന്നെ ഗാന്ധിയൻ ആശയം വർത്തമാന കാലത്തിൽ സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമമാണ് നടത്തിയതെന്ന് പറഞ്ഞു.