തൃശൂർ: ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെ സഹകരണത്തോടെ വില്ലടം ഗവ. ഹൈസ്‌കൂളിൽ സ്‌പോർട്‌സ് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫെൻസിംഗ് പരിശീലനത്തിന് ആവേശോജ്ജ്വല തുടക്കം. കളി വിശദീകരണവും വിമല കോളേജ് ഫെൻസിംഗ് താരങ്ങളുടെ പ്രദർശന മത്സരവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് വി.എ. സുനിൽകുമാർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഡെന്നി ജോസഫ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ദയ പി.ജി, കോർഫ്ബാൾ ഫെഡറേഷൻ സെക്രട്ടറി അബിൻ തോമസ്, ഫെൻസിംഗ് താരങ്ങളായ അഭിജിത്ത്, അനു അബിൻ, സ്റ്റാഫ് സെക്രട്ടറി ലളിത ടി.എസ്, കായികാദ്ധ്യാപകൻ എ.എസ്. മിഥുൻ, ലളിത, ഡോ. വി.വി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.