 
തൃശൂർ : മിൽമ എറണാകുളം മേഖലാ യൂണിയൻ ജില്ലയിലെ ആപ്‌കോസ് സംഘം പ്രസിഡന്റുമാരുടെ യോഗം ചേർന്നു. യോഗത്തിൽ നന്നായി പ്രവർത്തിക്കുന്ന ബി.എം.സി സംഘം, ഫാം, കർഷകർ, കൂടുതൽ പാലും പാലുൽപന്നങ്ങളും എടുക്കുന്ന ഏജന്റുമാർ, സ്ഥാപനങ്ങൾ എന്നിവർക്ക് അവാർഡ് നൽകി. മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ എം.ടി. ജയൻ, ഫെഡറേഷൻ ഡയറക്ടർമാരായ ഭാസ്‌കരൻ ആദംകാവിൽ, ജോൺസൺ കെ.കെ, ലിസി സേവ്യർ, അഡ്വ. ജോണി ജോസഫ്, മേഖലാ യൂണിയൻ ഡയറക്ടർമാരായ താര ഉണ്ണിക്കൃഷ്ണൻ, ജോസ് ജോസഫ്, എ.വി ജോയ്, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. എം.ഡി വിൽസൺ ജെ. പുറവക്കാട്ട്, ഡോ. ബി.എൽ അറോറ, ഡയറി മാനേജർ ഡോ. രാജ്‌മേനോൻ തുടങ്ങിയവർ പങ്കെടുത്തു.