ചാലക്കുടി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ദേശീയ ഫുട്ബാൾ താരം പി.വി.രാമകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് നഗരസഭ അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 9.30 മുതൽ പത്തര വരെയാണ് പൊതുദർശനം. പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ വി.ഒ.പൈലപ്പൻ അറിയിച്ചു.