പാവറട്ടി: അകാലത്തിൽ വിട പറഞ്ഞ മുല്ലശ്ശേരിയിലെ ജനകീയ നേതാവ് എ.പി.ബെന്നിയുടെ നിർധന കുടുംബത്തെ സഹായിക്കാൻ 'എ.പി.ബെന്നി കുടുംബ സഹായ ഫണ്ട് ' സ്വരൂപിക്കുന്നു. സി.പി.ഐ. മുല്ലശ്ശേരി ലോക്കൽ സെക്രട്ടറിയും മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ബെന്നി. മുല്ലശ്ശേരി വ്യാപാരഭവനിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം 4 ന് ചേരുന്ന സംഘാടക സമതി യോഗം സി.പി.ഐ. ദേശിയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് മണലൂർ നിയോജക മണ്ഡലം സെക്രട്ടറി വി.ആർ.മനോജ് അറിയിച്ചു.