തൃശൂർ: ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തികളിൽ നടക്കുന്ന ശക്തമായ കർഷക പോരാട്ടം എല്ലാവരുടേയും കണ്ണ് തുറപ്പിച്ചിരിക്കുന്നൂവെന്നും ഇനി ആർക്കും കർഷക ശക്തിയെ വെല്ലുവിളിക്കാനാവില്ലെന്ന് തെളിയിക്കപ്പെട്ടതായും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
കർഷകരുടെ സമര വീര്യവും ലോകം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സമര ശൈലിയും എല്ലാവരെയും അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സമര നേതാക്കളെ കേരളത്തിലേയ്ക്ക് ക്ഷണിക്കുകയും കേരളം മുതൽ കാശ്മീർ വരെ കർഷക സംഘടനകളുടെ ഐക്യം ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കാൻ തുടക്കമിടണമെന്നുമുള്ള തന്റെ അഭ്യർത്ഥന സ്വീകരിച്ചതായും തോമസ് പറഞ്ഞു.