വരന്തരപ്പിള്ളി: മുപ്ലിയം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ വളപ്പിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ വാഴക്കൃഷിയ്ക്ക് തുടക്കമിട്ടു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സി.ഐ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജിത ശിവദാസൻ, ബിന്ദു പ്രിയൻ, കൃഷി ഓഫീസർ നീതു, പ്രധാനദ്ധ്യാപിക എം.വി.ഉഷ എന്നിവർ സംസാരിച്ചു.