വടക്കാഞ്ചേരി: ലയൺസ് ക്ലബ് ഒഫ് വടക്കാഞ്ചേരി സെൽട്രലിന്റെയും കൊച്ചിൻ ഐ. ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിലെ മണലിത്തറ വള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും വടക്കാഞ്ചേരി മാക്സ് കെയർ ആശുപത്രിയുമായി സഹകരിച്ച് കൊവിഷീൽഡ് വാക്സിനേഷനും നടത്തി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴക്കൽ അദ്ധ്യക്ഷനായി. കെ.അജയകുമാർ, സുരേഷ് കരുൺ, എസ്.മനു, കെ.എം.മുഹമ്മദ്, കെ.മണികണ്ഠൻ, കെ.ആർ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.