limb

തൃശൂർ: ലോക വികലാംഗദിനത്തോട് അനുബന്ധിച്ച് ഒരു കാൽ നഷ്ടമായ കുരിയച്ചിറ ഐക്യനഗറിലുള്ള സാജന് കൃത്രിമക്കാലുമായി തൃശൂർ സിറ്റി ലയൺസ് ക്ലബ്ബ് അംഗങ്ങളെത്തി. ഒന്നര വർഷം മുൻപാണ് വെൽഡറായി ജോലി ചെയ്തിരുന്ന സാജന് രക്തയോട്ടക്കുറവ് മൂലം കാൽ മുറിക്കേണ്ടി വന്നത്.

പാലക്കാടുള്ള കൃത്രിമ കാൽ നിർമ്മാണ ശാലയിൽ സാജനുമായി നേരിട്ട് ചെന്ന് അളവെടുത്തതിന് ശേഷമാണ് ക്ലബ്ബ് അംഗങ്ങൾ കാലുമായി സാജന്റെ ഭവനത്തിലെത്തിയത്. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ മുഖ്യാതിഥിയായി.

വാർഡ് കൗൺസിലർ ആൻസി ജേക്കബ്ബ്, റീജ്യൺ ചെയർമാൻ പ്രീജു ആന്റണി, ലയൺസ് ഡിസ്ട്രിക്ട് ലീഡർമാരായ ജയിംസ് വളപ്പില, രഘുനാഥ്, സുകുമാരൻ എന്നിവർ പങ്കെടുത്തു. സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.കെ. സത്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഡെന്നിസ് മാത്യു സ്വാഗതവും ട്രഷറർ രാജഗോപാലൻ നന്ദിയും പറഞ്ഞു.