kooku
ചേർപ്പ് പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂടുകൾ നിർമ്മിക്കുന്ന തമിഴ്നാട് സ്വദേശി ദേവദാസ്.

ചേർപ്പ്: ക്രിസ്മസ് കാലമാകുമ്പോൾ റെഡിമെയ്ഡ് പുൽക്കൂടുകളും നക്ഷത്രങ്ങളുമായി

വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന തമിഴ് സംഘം ഇക്കുറി നേരത്തെയെത്തി. തൃശൂർ - തൃപ്രയാർ റൂട്ടിൽ പാലയ്ക്കൽ പള്ളിയ്ക്ക് സമീപമാണ് തമിഴ്നാട്ടുകാരായ ദേവദാസും, രാജുവും ചേർന്നാണ് പുൽക്കൂടുകളും നക്ഷത്രങ്ങളും നിർമ്മിച്ച് നൽകുന്നത്. മുളത്തണ്ട് ചെത്തിമിനുക്കി ആണി, കെട്ടു കമ്പി എന്നിവ ഉപയോഗിച്ചാണ് കൂടുകൾ നിർമ്മിക്കുന്നത്. 150 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വൈയ്ക്കോൽ മേഞ്ഞ് നൽകുന്ന പുൽക്കൂടുകൾക്ക് 300 രൂപയാണ് വില. കൂടുകളും നക്ഷത്രങ്ങളുമെല്ലാം നിർമ്മിച്ച് വഴിയാത്രക്കാർ കാണും വിധം നിരത്തുകളിൾ ഒരുക്കിയാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. എല്ലാ വർഷവും ക്രിസ്മസ് ആകുമ്പോൾ പാലക്കലിൽ എത്തിച്ചേരുന്ന സംഘത്തിന് കൊവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിലെ കച്ചവടം നഷ്ടമായി. കൊവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ നല്ല രീതിയിൽ കച്ചവടം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം.