 
തൃശൂർ : അനവധി വെല്ലുവിളികളെ അതിജീവിച്ച പാരമ്പര്യമാണ് ഹിന്ദു സമൂഹത്തിനുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി യുവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ പിൻതലമുറക്കാരായ ഹിന്ദു യുവ സമൂഹം തങ്ങളുടെ കടമകൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, ജനറൽ സെക്രട്ടറി പി. സുധാകരൻ, സെക്രട്ടറി മധുസൂദനൻ, പ്രസാദ് കാക്കശ്ശേരി , രവീന്ദ്രനാഥ് കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.