തൃശൂർ: ലീവ് സറണ്ടർ ഉൾപ്പെടെയുള്ളവ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. എൻ.ജി.ഒ സംഘ് സംസ്ഥാന നിർവഹക സമിതി അംഗം കെ.വി. അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എ. സുഗുണൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് മാസ്റ്റർ, കെ.ഡി. മാധവദാസ്, ടി.സി. വിഷ്ണു, സി. ജയകുമാർ, എം. രാജഗോപാൽ, വി. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.