വരന്തരപ്പിള്ളി: നടാംപാടം കോളനിക്കടുത്ത് റബ്ബർ തോട്ടത്തിൽ മേഞ്ഞു നടന്ന പശുക്കുട്ടിയെ പുലി പിടിച്ചു. പുലർച്ചെ രണ്ടോടെ പശുക്കളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. രാവിലെ ടാപ്പിംഗിനിടെ എത്തിയവരാണ് പശുക്കുട്ടി ചത്തു കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞെത്തിയ വനപാലകർ പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.