yathra
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി രക്ഷാ യാത്രയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി രക്ഷാ യാത്ര കൊടുങ്ങല്ലൂരിൽ നിന്നും പര്യടനം ആരംഭിച്ചു. തിരിച്ചു വന്ന പ്രവാസികൾക്കായി കുടുംബശ്രീ രീതിയിൽ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, പ്രവാസി പുനരധിവാസ പദ്ധതി ഉദാരവത്കരിക്കുക, 60 തികഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യാത്ര ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഫ്ലാഗ് ഒഫ് ചെയ്തു. ഇ.എസ്. സാബു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ സമര പ്രഖ്യാപനം നടത്തി. ടി.എ. നാസർ, ചെന്താമരാക്ഷൻ മാസ്റ്റർ, സുനിൽകുമാർ, ജനറൽ സെക്രട്ടറി എ.ആർ. രാമദാസ്, കെ.എസ്. കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.