 
മാള: ബെന്നി ബെഹ്നാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഒഫും കുഴൂർ പഞ്ചായത്തിലെ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണവും നടത്തി. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, സണ്ണി കൂട്ടാല, ബിജി വിത്സൻ, സന്തോഷ് കുമാർ, മെഡിക്കൽ ഓഫീസർ സന്ധ്യ ദേവി തുടങ്ങിയവർ സംസാരിച്ചു.