bjp

ചാവക്കാട്: ബി.ജെ.പി സംഘടനാ മണ്ഡലം പുനക്രമീകരണത്തിന്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തെ ഗുരുവായൂർ, ചാവക്കാട് മണ്ഡലങ്ങളായി വിഭജിച്ചു. ഗുരുവായൂരിൽ അനിൽ മഞ്ചറമ്പത്തും ചാവക്കാട് കെ.ആർ. ബൈജുവും ചുമതലയേറ്റു. ഗുരുവായൂർ വെറ്ററിനറി ഹാളിൽ നടന്ന ചുമതലയേൽക്കൽ ചടങ്ങ് ബി.ജെ.പി മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാൽ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രാജേഷ്, ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി, ജില്ലാ ട്രഷറർ കെ.ആർ. അനീഷ് മാസ്റ്റർ, ഗുരുവായൂർ നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി ടി.വി. വാസുദേവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.