ചാലക്കുടി: മുൻ ഇന്ത്യൻ ഫുട്‌ബാൾ താരവും ചാലക്കുടിയുടെ അഭിമാനവുമായ പി.വി. രാമകൃഷ്ണന്റെ നിര്യാണത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. ജൂബിലി ഹാളിൽ ചേർന്ന യോഗം സനീഷ് കുമാർ ജോസഫ് സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി.
മുൻ ഇന്ത്യൻ ഫുട്‌ബാളറും അന്താരാഷ്ട്ര കോച്ചുമായ ടി.കെ. ചാത്തുണ്ണി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശാകൻ, കെ.പി. ജോണി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, സി.എസ്. സുരേഷ്, എം.എം. അനിൽകുമാർ, എം.ഡി. ജയിംസ്, ആന്റണി പാണേക്കാടൻ എന്നിവർ പ്രസംഗിച്ചു.