ഇരിങ്ങാലക്കുട: സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു. ഏരിയ സെക്രട്ടറിയായി വി.എ. മനോജ്കുമാറിനെ തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നംഗ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ എന്നിവർ മറുപടി പറഞ്ഞു. കാത്ത് ലാബ് അടക്കമുള്ള സൗകര്യത്തോടെ ജനറൽ ആശുപത്രിയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും, ഇരിങ്ങാലക്കുടയിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കണമെന്നും, സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് രൂപം നൽകണമെന്നും, ഐ.ടി പാർക്ക്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.