 
ചെങ്ങാലൂർ: വെള്ളിയാഴ്ച അപകടത്തിൽ മരിച്ച ജനാർദനന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി അനുശോചനം നടത്തി. എസ്.എൻ പുരം ശാഖാ മന്ദിരത്തിൽ നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, പഞ്ചായത്ത് അംഗങ്ങളായ ഹിമ ദാസൻ, ടിന തോബി, ഹിമ ദാസൻ, രശ്മി ശ്രീശോഭ്, പി.കെ. ശേഖരൻ, ഷാജു കാളിയേങ്കര, കെ.വി.ദാസൻ, ടി.കെ.രവീന്ദ്രൻ, ബേബി കീടായി, ദേവസിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം പുതുക്കാട് മേഖലാ കൺവീനർ കൂടിയായ ജനാർദനൻ വെള്ളിയാഴ്ച തൃശൂരിൽ വച്ച് സ്കൂട്ടറിൽ ബസിടിച്ചായിരുന്നു മരിച്ചത്.