ചാലക്കുടി: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ രജത ജൂബിലിയിലെത്തിയ വെള്ളാപ്പള്ളി നേടശന് ആദരം അർപ്പിച്ച് ഇന്ന് എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ആഘോഷ സമ്മേളനം നടത്തും. വൈകീട്ട് മൂന്നിന് എസ്.എൻ.ജി ഹാളിൽ നടക്കുന്ന യോഗത്തിന് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അടക്കമുള്ള ഭാരവാഹികൾ നേതൃത്വം നൽകും. ഇതര സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പങ്കാളികളാകും.