 
ചാലക്കുടി: ശിവഗിരി ധർമ്മ സംഘം അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്ക് എസ്.എൻ. ക്ലബ് ആദരം. ക്ലബ് ഹാളിൽ നടന്ന സ്വീകരണ യോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ സ്‌നേഹോപഹാരം ശിവഗിരി മഠാധിപതിക്ക് എം.എൽ.എ കൈമാറി. പ്രസിഡന്റ് എം.എൻ. അഖിലേശൻ അദ്ധ്യക്ഷനായി.
ചാലക്കുടി പരിസരത്തെ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായധനവും എം.എൽ.എ കൈമാറി.
ദേശീയ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയ തൃശൂർ
പൊലീസ് ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ പി.ഡി. അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. ക്ലബ് കുടുംബാംഗങ്ങളിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയും
അനുമോദിച്ചു.
സെക്രട്ടറി എം.ആർ. ബാബു, എ.ആർ. രാമകൃഷ്ണൻ, പി.ഡി. അനിൽകുമാർ, വേണു അനിരുദ്ധൻ, ഇ.കെ. രാജശേഖരൻ, കെ.വി. ഗോപി, എ.എം. ചന്ദ്രശേഖരൻ, വി.എസ്. നിത്യദാസ് തുടങ്ങിയവർ സംസാരിച്ചു.