mobile

തൃശൂർ : പ്രകൃതിക്ഷോഭവും ഇന്ധനവില വർദ്ധനവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ദൗർലഭ്യത്തിനും ഇടയാക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും നടപ്പിലാക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം നാളെ രാവിലെ 8.30ന് വിലങ്ങന്നൂരിൽ മന്ത്രി കെ. രാജൻ നിർവഹിക്കും. ഡിസംബർ ആറ്, ഏഴ് തീയതികളിൽ താലൂക്ക് അടിസ്ഥാനത്തിലാണ് മൊബൈൽ മാവേലി സ്റ്റോറുകൾ വിവിധ കേന്ദ്രങ്ങളിലെത്തി വിൽപ്പന നടത്തുക.