ഗുരുവായൂർ: കലാമണ്ഡലത്തിന്റെ കഥകളി ചെണ്ട പുരസ്‌കാരം നേടിയ കലാമണ്ഡലം രാജന് ജന്മനാട് സ്വീകരണം നൽകും. 25ന് രാവിലെ 10.30 ന് തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടം പുരസ്‌കാരങ്ങൾ നേടിയ സി. സേതുമാധവൻ, കെ.ടി. ഉണ്ണിക്കൃഷ്ണൻ എന്നിവരേയും ഡോക്ടറേറ്റ് ലഭിച്ച നീലകണ്ഠൻ.എം.സന്തോഷിനേയും ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ഷണ്മുഖൻ തെച്ചിയിൽ, അകമ്പടി മുരളി എന്നിവർ പങ്കെടുത്തു.