news-photo

ഗുരുവായൂർ : ഗുരുവായൂരപ്പന് കാണിക്കയായി വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡ് ന്യൂഥാർ എസ്.യു.വി. സമർപ്പിച്ചു. ഇന്നലെ രാവിലെ ക്ഷേത്രം കിഴക്കേ നടയിൽ വാഹനമെത്തിച്ചായിരുന്നു സമർപ്പണം. വാഹനത്തിന്റെ കീ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡ് ഗ്ലോബൽ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ചീഫ് ആർ. വേലുസ്വാമി ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന് കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ്കുമാർ, ക്ഷേത്രം മാനേജർ എ.കെ. രാധാകൃഷ്ണൻ , അസിസ്റ്റന്റ് മാനേജർ കെ. രാമകൃഷ്ണൻ എന്നിവർ സന്നിഹിതരായി.