പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് 2021- 22 വാർഷിക പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു. 6,25,000 രൂപ വകയിരുത്തിയാണ് 121 ഗുണഭോക്താക്കൾക്ക് പ്രതിമാസം രണ്ട് ചാക്ക് വീതം അഞ്ച് മാസത്തേക്കുള്ള കാലിത്തീറ്റ സബ്‌സിഡിയായി നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദിൽന ധനേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ സുനീതി അരുൺകുമാർ, വെറ്ററിനറി സർജൻ ഡോ. ടി.ജി. അരുൺകുമാർ, ക്ഷീര സംഘം സെക്രട്ടറി ജയ, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ ജി. രാജേഷ് എന്നിവർ പ്രസംഗിച്ചു.