പാവറട്ടി: കൊവിഡിനെ പ്രതിരോധിക്കാൻ ലയൺസ് ക്ലബ് ഒഫ് വെങ്കിടങ്ങ്, കുണ്ടഴിയൂർ ഗവ. മാപ്പിള യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി 'സഹജീവനം' ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ദർമ്മൽ സ്‌കാനറും സാനിറ്റൈസറും മാസ്‌കുകളും വിതരണം ചെയതു. ലയൺസ് ലീഡർഷിപ്പ് അക്കാഡമി ജില്ലാ കോ- ഓർഡിനേറ്റർ ബിജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയതു. ക്ലബ് പ്രസിഡന്റ് എം.എം. ദിനേശൻ അദ്ധ്യക്ഷനായി. ട്രെയിനർ ബാസ്റ്റിൻ ജോസ് ക്ലാസ് നയിച്ചു. ജോസ് വാവേലി, എം.എസ്. സുധീരൻ, വി.ജെ. തോമസ്, എം.എ. ദാസൻ, പ്രധാന അദ്ധ്യാപിക ലൂസി ടോം, പി.ടി.എ വൈസ് പ്രസിഡന്റ് അഫ്‌സൽ പാടൂർ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിലെ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയതു.