holy-graceഹോളിഗ്രേസിലെ ബിരുദദാന ചടങ്ങ് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കുന്നു.

മാള: മാള ഹോളിഗ്രേസ് എൻജിനിയറിംഗ് കോളേജ് ബി.ടെക്, ഏവിയേഷൻ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. 180 വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. ചടങ്ങിൽ കോളേജ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. അക്കാഡമിക് ഡയറക്ടർ ഡോ. രാമനുണ്ണി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ഹരികൃഷ്ണൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി കോലഞ്ചേരി നന്ദി പറഞ്ഞു.