urava

അതിരപ്പിള്ളി: അമിതമായ മഴ പെയ്തിട്ടും കാട്ടിൽ വെള്ളം കുറയുന്നു. നീർച്ചാലുകളുൾപ്പെടെ ശോഷിച്ച് നേരത്തെ ഉണങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രദേശവാസികളുടെ ആശങ്ക. അതിനാൽ ഇപ്രാവശ്യം നാട്ടിൻപുറങ്ങളിൽ ആന ശല്യം ഉൾപ്പെടെ കൂടാൻ സാദ്ധ്യതയേറെയാണെന്ന ആശങ്കയാണ് മലയോര വാസികൾ പങ്കുവയ്ക്കുന്നത്. അതേസമയം കേ​ര​ള​ത്തി​ന്റെ​ ​ഭൂ​പ്ര​കൃ​തി​ ​അ​നു​സ​രി​ച്ച് ​അ​മി​ത​മാ​യ​ ​മ​ഴ​ ​പെ​യ്യു​ന്ന​ ​വേ​ള​യി​ൽ​ ​പെ​ട്ടെ​ന്നു​ ​ത​ന്നെ​ ​വ​ര​ൾ​ച്ച​യും​ ​സം​ഭ​വി​ക്കുമെന്ന് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ഇ​ക്യു​നോ​ക്ട് ​ ക​മ്മ്യൂ​ണി​റ്റി​ ​സോ​ഴ്‌​സ്ഡ് ​മോ​ഡ​ലിം​ഗ് ​സൊ​ല്യൂ​ഷൻ, ചീ​ഫ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സർ ഡോ.​ ​സി.​ജി.​ ​മ​ധു​സൂ​ദ​നൻ പറയുന്നു. ​ഭൂ​മി​യു​ടെ​ ​അ​ടി​യി​ലു​ള്ള​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ഉ​റ​വ​ക​ളു​ടെ​ ​ഘ​ട​ന​യ്ക്ക് ​മാ​റ്റം​ ​വ​രു​ന്ന​താ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​അ​മി​ത​മാ​യ​ ​മ​ഴ​യാ​ൽ​ ​ഭൂ​മി​ക്ക​ടി​യി​ലു​ള്ള​ ​ഉ​റ​വ​ക​ൾ​ ​വി​ക​സി​ക്കും.​ ​ഘ​ട​ന​യി​ൽ​ ​മാ​റ്റം​ ​വ​ന്ന​ ​ഇ​ത്ത​രം​ ​ഉ​റ​വ​ക​ളി​ൽ​കൂ​ടി​ ​(​സോ​യി​ൽ​ ​പൈ​പ്പു​ക​ൾ​)​ ​ഉ​പ​രി​ത​ല​ത്തി​ൽ​ ​സം​ഭ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ ​വെ​ള്ളം​ ​മു​ഴു​വ​ൻ​ ​പു​ഴ​യി​ലേ​യ്ക്ക് ​ഒ​ഴു​കി​പ്പോ​വും.​ ​ഇ​തു​ ​മൂ​ലം​ ​മ​ഴ​ ​നി​ല​യ്ക്കു​ന്ന​തി​ന് ​പി​ന്നാ​ലെ​ ​വ​ര​ൾ​ച്ച​യും​ ​സം​ഭ​വി​ക്കും.​ ​ഇ​താ​ണ് ​കാ​ട്ടി​ലെ​ ​ഉ​റ​വ​ക​ൾ​ ​ശ​ര​വേ​ഗ​ത്തി​ൽ​ ​വ​റ്റു​ന്ന​തി​ന് ​ഇ​ട​യാ​ക്കു​ന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ക്രമാതീത മഴയുണ്ടായതിനാൽ ഉൾവനത്തിൽ ഇതുവരെയും മൃഗങ്ങൾക്ക് വെള്ളത്തിന് മുട്ടുണ്ടായില്ല. എന്നാൽ മലയിൽ നിന്നുള്ള നീരൊഴുക്കെല്ലാം നിലച്ചുതുടങ്ങി. തോടുകളിൽ ഇതിന്റെ പ്രതിഫലനം കാണാം. കുടിവെള്ളം കിട്ടിയില്ലെങ്കിൽ മൃഗങ്ങൾ അതു തേടി പുഴയിലെത്തും. റോഡ് മുറിച്ചു കടക്കുന്ന ഇവ ഇക്കുറി നാട്ടിൽ കൂടുതൽ കുഴപ്പം ഉണ്ടാക്കുമെന്നാണ് ആശങ്ക. കൂടുതൽ അപകടം ആനകളാണ്. ആനകളുടെ പെരുപ്പമുണ്ടായിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും മറിച്ചാണ് അനുഭവമെന്ന് നാട്ടുകാർ പറയുന്നു. ഒന്ന് രണ്ട് വർഷമായി മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലെത്തി നാശം വിതക്കുന്നുണ്ട്.

കർമ്മപദ്ധതിയുമായി അതിരപ്പിള്ളി പഞ്ചായത്ത്

നാട്ടുകാരെ വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കാൻ കർമ്മ പരിപാടി ആവിഷ്‌കരിക്കാൻ അതിരപ്പിള്ളി പഞ്ചായത്ത്. ഇതിന്റെ മുന്നോടിയായി വനം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രസിഡന്റ് കെ.കെ. റിജേഷ്. തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനപ്രതിനിധികളും പങ്കെടുക്കും. പല മേഖലകളിലും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളെ തടയാൻ ഇതൊന്നും പര്യാപ്തമല്ല. ആന, പന്നി, മാൻ, കുരങ്ങ്, മലയണ്ണാൻ തുടങ്ങി വലുതും ചെറുതുമായ വന്യജീവികൾ ഇവിടെ പ്രശ്നം തീർക്കുന്നുണ്ട്. ഇതിനെ ചെറുക്കാൻ സന്നദ്ധ സംഘടന രൂപീകരിക്കലും ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് പറഞ്ഞു. വെറ്റിലപ്പാറ 14, 15 പ്രദേശങ്ങളിലും ചിക്ലായി ഭാഗത്തുമാണ് കൂടുതൽ ശല്യം.

കേ​ര​ള​ത്തി​ന്റെ​ ​ഭൂ​പ്ര​കൃ​തി​ ​അ​നു​സ​രി​ച്ച് ​അ​മി​ത​മാ​യ​ ​മ​ഴ​ ​പെ​യ്യു​ന്ന​ ​വേ​ള​യി​ൽ​ ​പെ​ട്ടെ​ന്നു​ ​ത​ന്നെ​ ​വ​ര​ൾ​ച്ച​യുമുണ്ടാകും.​ ​ഭൂ​മി​യു​ടെ​ ​അ​ടി​യി​ലു​ള്ള​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ഉ​റ​വ​ക​ളു​ടെ​ ​ഘ​ട​ന​യ്ക്ക് ​മാ​റ്റം​ ​വ​രു​ന്ന​താ​ണ് ​കാ​ര​ണം.​ ​​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​ന്ന​ ​തോ​ടു​ക​ളി​ലും​ ​ഇ​ത്ത​ര​ത്തി​ൽ​ ​വ​ര​ൾ​ച്ച​ ​സം​ഭ​വി​ക്കു​ന്നു​ണ്ട്.​ ​ഉ​റ​വ​ക​ൾ​ ​വ​റ്റാ​തി​രി​ക്കാ​ൻ​ ​ജ​ന​കീ​യ​ ​ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ട​ണം.

ഡോ.​ ​സി.​ജി.​ ​മ​ധു​സൂ​ദ​നൻ
ചീ​ഫ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സർ
ഇ​ക്യു​നോ​ക്ട് ​ക​മ്മ്യൂ​ണി​റ്റി​ ​സോ​ഴ്‌​സ്ഡ് ​മോ​ഡ​ലിം​ഗ് ​സൊ​ല്യൂ​ഷൻ