samelanam
കെ.എസ്.ടി.എ വലപ്പാട് ഉപജില്ലാ സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജയിംസ് പി. പോൾ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: നവകേരള സൃഷ്ടിക്കായ് അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യമുയർത്തി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വലപ്പാട് ഉപജില്ലാ സമ്മേളനം ചെന്ത്രാപ്പിന്നിയിൽ നടന്നു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജയിംസ് പി. പോൾ ഉദ്ഘാടനം ചെയ്തു.

സി.പി. ഷീജ അദ്ധ്യക്ഷയായി. കെ.ഡി ദീപക്, ടി.വി. വിനോദ്, പി.എം. മോഹൻരാജ്, ബി. സജീവ്, ടി.വി. ചിത്രകുമാർ, ഷീന വിശ്വൻ, അഡ്വ. ജോതി പ്രകാശ്, എം.കെ. ഫൽഗുണൻ, സി.ജെ. ബിന്നെറ്റ്, ടി.എൻ. അജയകുമാർ, ബിനോയ് ടി. മോഹൻ എന്നിവർ സംസാരിച്ചു. സി.പി ഷീജയെ പ്രസിഡന്റായും, ടി.വി. ചിത്രകുമാറിനെ സെക്രട്ടറിയായും പി. രമേശനെ ട്രഷററായും സമ്മേളനം തിരഞ്ഞടുത്തു.