വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് മാമാങ്കവും പറ പുറപ്പാടും ഈ വർഷം ആചാരാനുഷ്ടാനങ്ങളോടെ നടത്താൻ മച്ചാട് മാമാങ്കത്തിന്റെ മൂന്ന് ദേശക്കാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തി പറയെടുപ്പ് നടക്കും. പതിവ് പോലുള്ള കുതിര വരവും എഴുന്നെള്ളിപ്പും ഈ വർഷം ഉണ്ടാകും. ഫെബ്രുവരി 18 നാണ് ആചാര പ്രകാരമുളള പറപുറപ്പാട് ചടങ്ങ് നടക്കുക. 22 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം. പുന്നംപറമ്പ് ദേശക്കാരാണ് ഈ വർഷത്തെ മച്ചാട് മാമാങ്കത്തിന്റെ ഊഴക്കാർ. മച്ചാട് തിരുവാണിക്കാവിൽ നടന്ന യോഗത്തിൽ പുന്നംപറമ്പ് ദേശം പ്രസിഡന്റ് അശ്വനി കണ്ണൻ, തെക്കുംകര ദേശം പ്രസിഡന്റ് രഘു പാലിശ്ശേരി, പനങ്ങാട്ടുകര ദേശം പ്രസിഡന്റ് ശശികുമാർ മങ്ങാടൻ എന്നിവർ പങ്കെടുത്തു.