sndp
എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ചേർത്തലയിൽ നടന്ന രജതജൂലി ആഘോഷത്തിന്റെ തത്സമയ ചടങ്ങും ലൈവായി പ്രദർശിപ്പിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ ഭദ്രദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ (മണപ്പുറം), യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷണ്മുഖൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, സൈബർ സേന തൃശൂർ ജില്ലാ കമ്മിറ്റി അംഗം പ്രസന്നൻ വലിയപറമ്പിൽ, യൂണിയൻ കൗൺസിലർമാരായ രാമചന്ദ്രൻ തണ്ടിയേക്കൽ, കെ.കെ പ്രധാൻ, കെ.കെ. രാജൻ, കെ.ജി. ശരവണൻ തുടങ്ങിയവർ സംസാരിച്ചു.