kpms
കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ വാർഷിക സമ്മേളനം കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എ. വേണു ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭ അമ്പതാം വാർഷിക സമ്മേളനം സാമൂഹിക നീതി പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എ. വേണു. കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ. കുട്ടൻ അദ്ധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി, സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ, യൂണിയൻ സെക്രട്ടറി ഷാജു ഏത്തപ്പിള്ളി, പി. പ്രതീഷ്, വി.എം. ബൈജു, കെ.സി. സുധീർ, വി.എം. ലളിത എന്നിവർ സംസാരിച്ചു. 22, 23 തീയതികളിലായി കോട്ടയത്താണ് അമ്പതാം വാർഷിക സമ്മേളനം നടക്കുക. ഭാരവാഹികളായി പി.കെ. കുട്ടൻ പ്രസിഡന്റ്, ദേവയാനി അപ്പു, വി.എ. വേലായുധൻ (വൈസ് പ്രസിഡന്റ്), ഷാജു ഏത്തപ്പിള്ളി (സെക്രട്ടറി), പി.വി. പ്രതീഷ്, ലീലാവതി കുട്ടപ്പൻ (അസിസ്റ്റന്റ് സെക്രട്ടറി), കെ.സി. സുധീർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.