not-getting-help
കടൽക്ഷോഭത്തിൽ തിരമാലകൾ അടിച്ച് കയറിയതോടെ നാശോന്മുഖമായ തെങ്ങുകൾ.

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിൽപ്പെട്ട ഒമ്പതാം വാർഡിൽ കടൽ ക്ഷോഭത്തിന് അറുതിയാകുന്നില്ല. വർഷാവർഷം ഉണ്ടാകുന്ന കടൽക്ഷോഭത്തിൽ കടൽ ഭിത്തി പൂർണമായി തകർന്നതോടെ ഇവിടെ ദുരിതമേറിയിരിക്കയാണ്. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ജിയാ ബാഗുകളും ഇപ്പോഴില്ല. ജിയോ ബാഗുകൾ ഇട്ടത് പല ഭാഗത്തും പൂർണമായി തകർന്ന സ്ഥിതിയാണ്. ഇതോടെ ഈ മേഖലയിലെ തെങ്ങുകളും മറ്റും കടൽ കവർന്ന് കൊണ്ടിരിക്കയാണ്. കടൽ ക്ഷോഭത്തിന് ചെറിയതോതിൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും മുടങ്ങിയിരിക്കയാണ്. തൊട്ടാപ്പിൽ സുനാമി കോളനി വന്നതോടെ കുറേപേരെ അങ്ങോട്ടെയ്ക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കടൽക്ഷോഭത്തിനുള്ള നഷ്ടപരിഹാരവും ലഭ്യമല്ലാതായത്. ചേറ്റുവ അഴിയുടെ വടക്ക് ഭാഗത്ത് കടൽക്ഷോഭം രൂക്ഷമായതോടെ മിക്ക വീടുകളും തകർന്നിട്ടുണ്ട്. പലരും ഇപ്പോൾ വാടക വീടുകളിലാണ് താമസം. കടൽ ക്ഷോഭം മൂലം നഷ്ടം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം യഥാസമയം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.