കൊടകര: ലൈബ്രറി കൗൺസിൽ കൊടകര നേതൃസമിതി, കൊപ്രക്കളം ജവഹർ വായനശാല തെക്കുംമുറി ഷഷ്ഠി കമ്മിറ്റി ഓഫീസ് പരിസരത്ത് ഭരണഘടനാ സദസ് സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന കാവലും കരുതലും വിഷയത്തിൽ ലൈബ്രറി കൗൺസിൽ നേതൃസമിതി ചെയർമാൻ എം.കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം നയൽ പ്രസാദ് അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാഗോപലൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ശ്യാംഭവി രാജൻ, എം.എസ്.ശബരി, സിന്ധു പവിത്രൻ എന്നിവർ സംസാരിച്ചു.