പാവറട്ടി: കോൺഗ്രസ് നേതാവും ദീർഘകാലം എളവള്ളി പഞ്ചായത്ത് അംഗവുമായിരുന്ന പരേതനായ കുന്നത്തുള്ളി സുബ്രഹ്മണ്യൻ സ്മൃതി മണ്ഡപം സി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നാടിന് സമർപ്പിച്ചു. സജീവ് കുന്നത്തുള്ളിയാണ് ഇതിനായുള്ള സ്ഥലം സൗജന്യമായി നൽകിയത്. എളവള്ളി ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതി കൊണ്ടുവരുന്നതിലും നിരവധി വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയവരിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കുന്നത്തുള്ളി സുബ്രഹ്മണ്യനെന്ന് ജോസ് വളളൂർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാൻലി അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പി.എ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സി.സി. ശ്രീകുമാർ, വി.വേണുഗോപാൽ, പി.കെ.രാജൻ, വിജയ് ഹരി, എ.ടി.സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.