പാവറട്ടി: ഗുരുവായൂർ-പാവറട്ടി-പറപ്പൂർ-തൃശൂർ റൂട്ടിൽ പൊളിച്ച പെരുവല്ലൂർ പരപ്പുഴ പാലത്തിന് സമാന്തര റോഡ് ഉടൻ നിർമ്മിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാവറട്ടി സെന്ററിൽ ശയന പ്രദക്ഷിണ സമരം നടത്തി. ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഡി.സി.സി. സെക്രട്ടറി വിജയ് ഹരി ഉദ്ഘാടനം ചെയ്തു.
കാഞ്ഞാണി-ചാവക്കാട് പൊതുമരാമത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ മരുതയൂർ അദ്ധ്യക്ഷനായി. കൺവീനർ എൻ.ജെ.ലിയോ, എ.കെ.ഷിഹാബ്, ഒ.ജെ.ഷാജൻ, മിനി ലിയോ, സുനിത രാജു എന്നിവർ പ്രസംഗിച്ചു.