മുത്രത്തിക്കര: എസ്.എൻ.ഡി.പി ശാഖയിൽ പന്തല്ലൂർ നാട്യലയത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ഡാൻസ് ക്ലാസ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ജിജു അശോകൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്.മണി അദ്ധ്യക്ഷനായി. പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഹരിദാസ് വാഴപ്പുള്ളി, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.എം.പുഷ്പാകരൻ, ഷീന പ്രദീപ്, വനിതാസംഘം സെക്രട്ടറി തങ്കമണി ജനാർദ്ദനൻ, കെ.എൻ.ഹരി, കെ.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പരിതോഷികങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ആർ.എൽ.വി.സുഭാഷിന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ.