കാഞ്ഞാണി : തൃശൂർ വാടാനപ്പിള്ളി റോഡിൽ വാടാനപ്പിള്ളി മുതൽ എറവ് വരെ നാളെ മുതൽ (ഡിസം. 6) ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ റോഡ് പൂർണ്ണമായി അടച്ചിട്ടാനുള്ള തീരുമാനം പിൻവലിച്ചു. റോഡ് അടച്ചിടാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. റോഡിൽ വീതിയുള്ള പ്രദേശങ്ങളിൽ ഒറ്റവരിയായി വാഹനം കടത്തിവിടും. വീതിയില്ലാത്ത ഭാഗങ്ങളിൽ ഇടറോഡുകൾ ഉപയോഗിച്ച് വാഹനം കടത്തി വിടാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ റോഡ് പണി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും. എനാമ്മാവ് കാഞ്ഞാണി റോഡിൽ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി നാളെ മുതൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരമുക്ക് റോഡ് വഴി ഏനാമ്മാവ് ഭാഗത്തേക്ക് തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.