പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി പെരിങ്ങോട്ടുകര യൂണിയൻ യോഗം ജന സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ ആഘോഷം സംഘടിപ്പിച്ചു. തത്സമയ സംപ്രേക്ഷണം ശ്രീനാരായണാശ്രമം സെക്രട്ടറി ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ.സി സതീന്ദ്രൻ വിഷയാവതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത്, യൂണിയൻ കൗൺസിലർമാരായ ദിവ്യാനന്ദൻ, ബിനോയ്, ബിജു എം.കെ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ദീപ്തീഷ് കുമാർ, സെക്രട്ടറി ബിനു കളത്തിൽ, വനിതാ സംഘം പ്രസിഡന്റ് അനിത പ്രസന്നൻ, സെക്രട്ടറി ഷിനി സൈലജൻ, സൈബർ സേന ചെയർമാൻ ബൈജു തെക്കിനിയേടത്ത്, വൈദികയോഗം കൺവീനർ അമ്പാടി ശാന്തികൾ എന്നിവർ പങ്കെടുത്തു.