വലപ്പാട്: എസ്.എൻ.ഡി.പി യോഗം വലപ്പാട് ശാഖാ വാർഷിക പൊതുയോഗം ചേർന്നു. എൻ.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷനായി. നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, നരേന്ദ്രൻ കടവിൽ, കെ.വി. ജയരാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. എൻ.കെ. പുഷ്പാംഗദൻ (പ്രസിഡന്റ്), വേളയിൽ ഗോപാലൻ (സെക്രട്ടറി), ഇ.ബി. ബിജോയ് (വൈസ് പ്രസിഡന്റ്), പി.ബി. കൃഷ്ണകുമാർ (യൂണിയൻ പ്രതിനിധി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.