ആറാട്ടുപുഴ: ആറാട്ടുപുഴ പൂരം ആചാരപ്രകാരം നടത്താൻ സർക്കാർ അനുമതി നൽകണമെന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പൂരം ആറാട്ട് നടക്കുന്ന മന്ദാരം കടവ് കരിങ്കല്ല് പാകി സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകും. പൂരം നടത്തിപ്പിനായി 13 ഉപസമിതികളും രൂപികരിച്ചിട്ടുണ്ട്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ് എം. രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു മംഗലത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ. സുജേഷ്, സുനിൽ പി. മേനോൻ, എ.ജി. ഗോപി, എം. ശിവദാസൻ, പി. രാജേഷ്, കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.