മണ്ണംപേട്ട: ചിമ്മിനി ചെറുകിട ജല വൈദ്യുത നിലയത്തിൽ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി പുതുക്കാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലേക്കെത്തിക്കുന്ന എബി കേബിളിന് തീപിടിച്ചു. മണ്ണംപേട്ട കരുവാപ്പടിയിൽ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് എബി കേബിളിന് തീപിടിക്കുന്നത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സ്ഥാപിക്കുമ്പോൾ സംസ്ഥാനത്തെ എറ്റവും നീളം കൂടിയ എബി കേബിൾ ലൈനായിരുന്നു ചിമ്മിനി ജലവൈദ്യുത നിലയത്തിൽ നിന്നും പുതുക്കാട് സബ് സ്റ്റേഷനിലേക്ക് സ്ഥാപിച്ചത്.