 
അളഗപ്പ മിൽ സംയുക്തസമര സമിതി ആരംഭിച്ച രാപ്പകൽ സമരം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: അടഞ്ഞ് കിടക്കുന്ന അളഗപ്പ മിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മിൽഗേറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ സുനിൽ അന്തിക്കാട്, ടി.സി. സേതുമാധവൻ, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, അളഗപ്പ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ആന്റണി കുറ്റൂക്കാരൻ, പി.കെ.ശേഖരൻ, സോമൻ മുത്രത്തിക്കര, കെ.വി.പുഷ്പാകരൻ, കല്ലൂർ ബാബു, സനൽ മഞ്ഞളി, കെ.ഗോപാലകൃഷ്ണൻ, കെ.ഉണ്ണിക്കൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, എം. തുളസീദാസൻ, ജിമ്മി മഞ്ഞളി എന്നിവർ പ്രസംഗിച്ചു.