പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ പാർക്ക് നിർമ്മിക്കുന്നതിനായി സർവേ നടപടികൾ ആരംഭിച്ചു. 50 ലക്ഷം രൂപയാണ് പാർക്കിനായി വകയിരുത്തിയിട്ടുള്ളത്. 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്, 10 ലക്ഷം രൂപ എം.ജി.എൻ.ആർ.ഇ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള സർവേ ആണ് നടക്കുന്നത്. ഏകദേശം ഒരേക്കറോളം പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ഇതിനായി താലൂക്ക് സർവേയർ എം.വി.അനിരുദ്ധൻ, പി.ഡി.സി.ബി ജിന്റോ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ നടക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ പഞ്ചായത്തിന്റെ തീരദേശത്ത് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും എന്നും പഞ്ചായത്തിലെ ശ്രേദ്ധാകേന്ദ്രമാകും എന്നും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മുഹമ്മദ് ഗസാലി പറഞ്ഞു.